
ഏപ്രിലിലെ മഴയിൽ കേരളം കർണാടക എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്‌ഥ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ഐഎംഡി മേധാവി മൃത്യുഞ്ജയ മൊഹാപത്ര പറഞ്ഞു. ഏപ്രിൽ-ജൂൺ കാലയളവിൽ രാജ്യത്ത് സാധാരണയിലും ഉയർന്ന ചൂട് അനുഭവപ്പെടും.