
പാലക്കാട് വിദ്യാർഥികളുടെ മിനിമം യാത്രാ നിരക്ക് അഞ്ച് രൂപയാക്കണമെന്ന് സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെട്ടു. കുറഞ്ഞ നിരക്കായ ഒരു രൂപയിൽ നിന്നാണ് അഞ്ച് രൂപയായി ഉയർത്തണമെന്ന ആവശ്യം മുന്നോട്ട് വെച്ചിട്ടുള്ളത്. പതിമുന്ന് വർഷമായി വിദ്യാർഥകളുടെ യാത്രാക്കൂലി ഒരു രൂപയാണെന്നും അതിൽ മാറ്റം വരുത്തണമെന്നും ഉടമകൾ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ബസ് ഉടമകൾ അറിയിച്ചു. ഇതിന് മുന്നോടിയായി ഏപ്രിൽ മൂന്ന് മുതൽ ഒമ്പത് വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ബസ് സംരക്ഷണ ജാഥ നടത്തുമെന്നും ബസ് ഉടമകൾ അറിയിച്ചു.