
പട്ടിക്കാട്. മലയോര ഹൈവേയിൽ പള്ളിക്കണ്ടം ജംഗ്ഷനിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മ രിച്ചു. കണ്ണാറ ഒരപ്പൻകെട്ട് സ്വദേശി ചേനങ്ങത്ത് ഷാജി ആണ് മ രിച്ചത്. പട്ടിക്കാട് നിന്നും കണ്ണാറ ഭാഗത്തേക്ക് പോയിരുന്ന ഓട്ടോറിക്ഷ പള്ളിക്കണ്ടം ജംഗ്ഷനിൽ എത്തിയപ്പോൾ നിയന്ത്രണം വിട്ട് റോഡിൻ്റെ എതിർഭാഗത്തേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജിയെ ഉടൻ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.