വടക്കാഞ്ചേരിയിൽ പോലീസിനെ വെട്ടിച്ച് കുപ്രസിദ്ധ കുറ്റവാളികൾ രക്ഷപെട്ടു.

police-case-thrissur

തൃശൂർ. കോടതിയിലേക്ക് കൊണ്ടു വരും വഴി പോലീസിനെ വെട്ടിച്ച് രണ്ട് കുപ്രസിദ്ധ കുറ്റവാളികൾ രക്ഷപെട്ടു. വടക്കാഞ്ചേരിയിലാണ് സംഭവം. ആലപ്പുഴ സ്വദേശി വടിവാൾ വിനീത്, കൂട്ടാളി രാഹുൽ എന്നിവരാണ് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സമീപത്തെ കാട്ടിലേക്ക് പ്രതികൾ ഓടിക്കയറുന്നത് കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. പ്രതികൾക്കായി തിരച്ചിൽ തുടരുന്നു.