
പീച്ചി ഡാമിന്റെ റിസർവോയറിൽ ജനുവരി 12ന് ഉണ്ടായ അപകടത്തിൽ മരിച്ച മൂന്ന് കുട്ടികളുടെ മാതാപിതാക്കൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. രണ്ട് ലക്ഷം രൂപ വീതമാണ് അനുവദിക്കുക. അലീന, ഐറിൻ, ആൻഗ്രേസ് എന്നിവരാണ് മരി ച്ചത്. അപകടത്തെ തുടർന്ന് ചികിത്സ കഴിഞ്ഞ് മടങ്ങിയ നിമയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരു ലക്ഷം രൂപ സഹായം അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.