സ്കൂൾവിദ്യാർത്ഥി ആ ത്മഹത്യ ചെയ്‌തു; ഇന്നലെയും ഇന്നുമായി ജില്ലയിൽ ആത്മഹത്യ ചെയ്തത് 3 കുട്ടികൾ

തൃശൂരിൽ ജില്ലയിൽ വീണ്ടും സ്കൂൾ വിദ്യാർത്ഥിയുടെ ആ ത്മഹത്യ. എയ്യാലിൽ ആ ത്മഹത്യക്ക് ശ്രമിച്ച സോയ എന്ന വിദ്യാർത്ഥിനി മരിച്ചു. എയ്യാൽ പള്ളിക്ക് സമീപം താമസിക്കുന്ന കിഴക്കൂട്ട് സോമൻ – ഗീത ദമ്പതികളുടെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ വയസുള്ള സോയ ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 5 മണിയോടെ വീടിനുള്ളിലെ ബെഡ്റൂമിലെ ഫാനിൽ തൂ ങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.

മാള എരവത്തൂരിലെ വിദ്യ- അരുൺ ദാസ് ദമ്പതികളുടെ മകൾ ആറാം ക്ലാസ് വിദ്യാര്‍ഥിനി അവന്തിക , കണ്ടശാംകടവില്‍ ജിതിന്റെ മകന്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി അലോക്, എന്നിവരാണ് മരിച്ച മറ്റ് രണ്ട് കുട്ടികൾ. ഇളയസഹോദരിയും അവന്ദികയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. സഹോദരി മുറിയുടെ വാതില്‍ തുറന്നപ്പോഴാണ് കുട്ടിയെ തൂ ങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏഴാം ക്ലാസ് വിദ്യാര്‍ഥി അലോകി (12) നെയും ശനിയാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പു മുറിക്കകത്തെ കുളി മുറിയിലാണ് കുട്ടിയെ മ രിച്ച നിലയില്‍ കണ്ടെത്തിയത്. ഈ കുട്ടിയുടേയും മ രണ കാരണം വ്യക്തമല്ല.