
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സ്വരാജ് റൗണ്ടിൽ രാത്രി 10 മുതൽ അഞ്ചു വരെ ഗതാഗതം നിയന്ത്രിക്കും. അമൃത് പദ്ധതിയുടെ ഭാഗമായി തേക്കിൻകാട് മൈതാനത്തേക്ക് പൈപ്പിനു കുഴിയെടുക്കാനായി റോഡ് മുറിക്കുന്ന തിനാലാണ് ഈ നിയന്ത്രണം .
പാറമേക്കാവ് ക്ഷേത്രത്തിന് എതിർവശം ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്കിനടുത്തേക്കാണ് പൈപ്പിടുന്നത്. മാർച്ച് മുപ്പത്തൊന്നിനകം പീച്ചി മുതൽ തേക്കിൻകാട് വരെ അടിയന്തരമായി നിർമാണം പൂർത്തിയാക്കണമെന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണം.