ചായക്കടയിലെ കൊല പാതകശ്രമം പീച്ചി സ്വദേശി ധനേഷ് അറസ്റ്റിൽ..

police-case-thrissur

പട്ടിക്കാട്. വാണിയമ്പാറ സ്വദേശിയായ ചായക്കടക്കാരനെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപ്പിച്ച കേസിലെ പ്രതികളിൽ ഒരാളായ പീച്ചി അമ്പലക്കുന്ന് സ്വദേശിയായ ഇരുമ്പുവളപ്പിൽ ധനേഷ് (34)നെ പീച്ചി പോലീസ് അറസ്റ്റ് ചെയ്തു. 2024 ജൂലൈ 14ന് കൊമ്പഴയിലെ ചായക്കടയിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ഓട്ടോറിക്ഷയിൽ എത്തിയ മൂന്നുപേർ ചായക്കടയിൽ എത്തി സിഗരറ്റ് ചോദിക്കുകയും സിഗരറ്റ് കൊടുക്കാൻ വൈകിയതിൽ ചായക്കടക്കാരനുമായി വഴക്കുണ്ടാക്കി പോകുകയും ചെയ്തിരുന്നു. പിന്നീട് ഉച്ചയ്ക്ക് ശേഷം എട്ടോളം പേർ ചേർന്ന് ഓട്ടോറിക്ഷയിലും കാറിലുമെത്തി കടയ്ക്കുള്ളിൽ അതിക്രമിച്ച് കയറി ചായക്കടക്കാരനെ അസഭ്യം പറഞ്ഞും ഭീഷണിപെടുത്തിയും ദേഹോപദ്രവം ചെയ്യുകയായിരുന്നു. കട അടിച്ചുതകർത്ത് അരലക്ഷം രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചത്.

തുടർന്ന് ചായക്കടക്കാരൻ നൽകിയ പരാതിയിൽ പീച്ചി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പതിനൊന്നോളം പ്രതികളാണ് കേസിൽ ഉൾപെട്ടിരുന്നത്. തുടന്ന് നടത്തിയ അന്വേഷണത്തിൽ വെസ്റ്റ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്നും ധനേഷിനെ പിടികൂടുകയായിരുന്നു. ധനേഷിന് പീച്ചി പോലീസ് സ്‌റ്റേഷനിൽ ഏഴോളം കേസുകളും, മണ്ണുത്തി, കൊടകര, വടക്കാഞ്ചേരി, ഒല്ലൂർ, എന്നി സ്‌റ്റേഷനുകളിൽ ഓരോ കേസും നിലവിലുണ്ട്.