ലോക്ക് ഡൗൺ കഴിഞ്ഞാലും 95 ശതമാനം ബസ്സുകളും നിരത്തിലിറങ്ങില്ല

ലോക്ക് ഡൗണിന് ശേഷവും ജില്ലയിലെ 95 % ബസ്സുകളും നിരത്തിലിറങ്ങില്ല. 600 ബസുകളാണ് ഒരു വർഷത്തേക്ക് ഓട്ടം നിർത്താനുള്ള അപേക്ഷ നൽകിയിരിക്കുന്നത്. ലോക്ക് ഡൗൺ കാലയളവിൽ മൊത്തം നിർത്തേണ്ടി വന്ന ബസ്സ് പുറത്തിറക്കണമെങ്കിൽ രണ്ടുലക്ഷം രൂപയെങ്കിലും വേണ്ടിവരും എന്നാണ് ബസ് ഉടമകൾ പറയുന്നത്. ചൊവ്വാഴ്ച തൃശ്ശൂർ ആർടിഒ ഓഫീസിൽ 350
അപേക്ഷകളാണ് വിവിധ ബസ്സുടമകൾ നൽകിയിരിക്കുന്നത്. ഇരിങ്ങാലക്കുട ഗുരുവായൂർ തൃപ്രയാർ എന്നിവിടങ്ങളിലെ ഗതാഗത വകുപ്പ് ഓഫീസുകളിലും അപേക്ഷ നൽകിയവർ ഉണ്ട്. ജില്ലയിൽ 95 ശതമാനം ബസ്സുകളും ഓടാതിരിക്കാനുള്ള അപേക്ഷ നൽകി കഴിഞ്ഞിരിക്കുന്നു.