പട്ടാമ്പിയില്‍ അമ്മക്ക് ഒപ്പം പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ മകളും മ രിച്ചു.

വല്ലപ്പുഴയിൽ അമ്മക്ക് ഒപ്പം പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ മകളും മരി ച്ചു. വല്ലപ്പുഴ ചെറുക്കോട് മുണ്ടക്കപ്പറമ്പില്‍ പ്രദീപിന്റെ മകള്‍ നിഖ (12)ആണ് ചികിത്സയില്‍ ഇരിക്കെ മര ണത്തിന് കീഴടങ്ങിയത്. നിഖ യുടെ മാതാവ് ബീന(35)കഴിഞ്ഞ ദിവസം മരി ച്ചിരുന്നു. മറ്റൊരു മകള്‍ നിവേദ (6) പൊള്ളലേറ്റ് ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെയാണ് വീട്ടിനുള്ളില്‍ 3 പേരെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. മണ്ണെണ ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തിയ നിലയിലായിരുന്നു. കുടുംബ പ്രശ്നമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.