സ്വകാര്യ ബസ് കണ്ടക്ടർ ബസിൽനിന്നു ചവിട്ടിപ്പുറത്തിട്ടു ക്രൂരമായി മർദിച്ചു.

കരുവന്നൂർ: ചില്ലറയെച്ചൊല്ലിയുള്ള തർക്കത്തിനിടെ യാത്രക്കാരനെ സ്വകാര്യ ബസ് കണ്ടക്ടർ ബസിൽനിന്നു ചവിട്ടിപ്പുറത്തിട്ടു ക്രൂരമായി മർദിച്ചു.
ഹൃദ്രോഗിയായ കരുവന്നൂർ എട്ടുമന മുറ്റിച്ചൂർ പവിത്രനാണ്(68) മർദനമേറ്റത്. പരുക്കേറ്റ പവിത്രൻ തൃശൂർ എലൈറ്റ് ആശുപ്രതിയിലെ സിസിയുവിൽ ചികിത്സയിലാണ്. കഴുത്തിലെ എല്ലു പൊട്ടിയതായി ആശുപത്രി അധികൃതർ അറിയിച്ചു. തലയിൽ ആറു തുന്നലിടേണ്ടി വന്നു. തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്താ ബസിലെ കണ്ടക്ടർ ഊരകം സ്വദേശി കടുകപ്പറമ്പിൽ രതീഷിനെ ബസ് സഹിതം ഇരിങ്ങാലക്കുട പൊലീസ് കസ്‌റ്റഡിയിലെടുത്തു.