വീട്ടില്‍ക്കയറി പതിനാല്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം.. സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍!!

തിരുവല്ല പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സൈനിക ഉദ്യോഗസ്ഥന്‍ പിടയില്‍. മദ്രാസ് റെജിമെന്റിലെ നായിക് സുബൈദാറായ തിരുവല്ല നന്നൂര്‍ പുത്തന്‍കാവ് മലയില്‍ വാഴയ്ക്കാമലയില്‍ എസ് രതീഷ് (40) നെ ആണ് തിരുവല്ല പോലീസ് അറസ്റ്റു ചെയ്തത്.

ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം. വീട്ടില്‍ പതിനാല്കാരിയായ പെണ്‍കുട്ടി മാത്രമുള്ളപ്പോള്‍ വെള്ളം കുടിക്കാന്‍ എന്ന വ്യാജേനെ എത്തിയ പ്രതി പീഡനത്തിന് ശ്രമിക്കുകയായിരുന്നു.
ഇയാളുടെ കൈത്തണ്ടയില്‍ കടിച്ച് കുതറി ഓടിയ പെണ്‍കുട്ടി അയല്‍ വീട്ടില്‍ എത്തി വിവരം പറയുകയായിരുന്നു. അയല്‍വാസികള്‍ ചേര്‍ന്ന് പിടിച്ച് രതീഷിനെ തിരുവല്ല പോലീസിന് കൈമാറുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.