
തൃശ്ശൂർ മുണ്ടത്തിക്കോട് സുരേഷ് എന്നയാളുടെ വീട്ടിൽ നിന്നും 7 പവനും 50000 രൂപയും മോഷണം പോയി. വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയം നോക്കിയാണ് മോഷ്ടാക്കൾ മുൻവശത്തെ ലോക്ക് തകർത്ത് അകത്തുകയറിയത്.
സുരേഷും ഭാര്യയും ഉച്ചതിരിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ വാതിൽ ലോക്ക് തകർത്ത് മോഷണം നടന്നതറിഞ്ഞത്. ശേഷം അകത്തുകയറി അലമാര പരിശോധിച്ചപ്പോൾ 7 പവനും 50000 രൂപയും മോഷണം പോയതായി ഉറപ്പിക്കുകയായിരുന്നു






