മകരവിളക്ക് 15ന് മലകയറ്റം പകൽ 11.30 വരെ മാത്രം..

മകരവിളക്കു ദിവസമായ 15ന് പകൽ 11.30 വരെ മാത്രമേ തീർഥാടകരെ പമ്പയിൽനിന്നു സന്നിധാനത്തേക്കു കടത്തി വിടൂ. ഒന്നര മുതൽ 2 ലക്ഷം വരെ തീർഥാടകരെയാണു സന്നിധാനത്തും പരിസരത്തുമായി മകരജ്യോതി ദർശനത്തിനു പ്രതീക്ഷിക്കുന്നത്. മകരസംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള 2 ദിവസത്തെ ശുദ്ധിക്രിയകൾ തുടങ്ങി.