സ്‌പീഡ് പോസ്റ്റായി വന്ന പാഴ്സൽ തുറന്നു നോക്കിയപ്പോൾ കിട്ടിയത് 10.440 എംഡിഎംഎ..

kanjavu arrest thrissur kerala

തൃപ്രയാർ: ലഹരിമരുന്ന് വിൽക്കുന്നു ണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് യുവാവിന്റെ വീട്ടിൽ പരിശോധന നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് കിട്ടിയത് 3.75 ഗ്രാം എംഡിഎംഎ. കൂടാതെ പരിശോധന നടത്തുമ്പോൾ സ്‌പീഡ് പോസ്റ്റായി വന്ന പാഴ്സൽ തുറന്നു നോക്കിയപ്പോൾ കിട്ടിയത് 10.440 എംഡിഎംഎ സംഭവവുമായി ബന്ധപ്പെട്ട് കഴിമ്പ്രം നെടിയിരിപ്പിൽ അഖിൽ രാജിനെ (ഡുഡു-25) വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.എസ്. സച്ചിനും സംഘവും അറസ്റ്റ് ചെയ്തു.