
പലസ്തീനെതിരെ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന ചെയ്തികൾക്കെതിരെ ചേറ്റുവ മഹല്ല് ജമാഅത്ത് ഐക്യദാര്‍ഢ്യ റാലിയും പ്രതിഷേധ യോഗവും നടത്തി, മഹല്ല് പ്രസിഡണ്ട് വി പി അബ്ദുൾ ലത്തീഫ് ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മഹല്ല് ഖത്തീബ് സലീം ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി ഇബ്രാഹീം കുന്നത്തകയിൽ, ഇ എസ് കാദർ, ആർ പി ജുനൈദ്, എൻ എം ജലീൽ, എന്നിവർ പ്രസംഗിച്ചു.

ജുമാ നിസ്ക്കാരത്തിന് ശേഷം നടന്ന ഐക്യദാര്‍ഢ്യ റാലി ജമാഅത്ത് പള്ളിയിൽ നിന്ന് ആരംഭിച്ച് ചേറ്റുവ കടവ് വഴി തിരിച്ച് പള്ളിയിൽ സമാപിച്ചു, റാലിയിൽ മുഴുവൻ മഹല്ല് നിവാസികളും പങ്കെടുത്തു, പ്രത്യേക കൂട്ടപ്രാർത്ഥനയും നടന്നു,
റാലിക്ക് പി കെ അബ്ദുസ്സമദ്,
വി എം നസീർ, ആർ എം സിദ്ധി,
പി എം അബ്ദുൽ ജലാൽ, മുസ്തഫ പുത്തൻപുരയിൽ, വി ടി കമറുദ്ധീൻ, ആർ വി അബൂബക്കർ, പി ടി ബഷീർ, എന്നിവർ നേതൃത്വം നൽകി.






