പൊന്നാനിയിൽ കടലിൽ വീണ് പത്ത് വയസുകാരൻ മ രിച്ചു. പൊന്നാനി പോലീസ് സ്റ്റേഷന് സമീപത്ത് താമസിക്കുന്ന മുജീബിന്റെ മകൻ മിഹ്റാൻ(10)ആണ് മരി ച്ചത്.തിങ്കളാഴ്ച കാലത്ത് 11മണിയോടെ മുല്ല റോഡിലെ പാർക്കിന് പടിഞ്ഞാറ് ഭാഗത്താണ് സംഭവം. സുഹൃത്തുക്കളായ മറ്റു നാല് പേർക്കൊപ്പം കുളിക്കാനിറങ്ങിയ മിഹ്റാൻ മുങ്ങി പോവുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവരുടെ കരച്ചിൽ കേട്ട് ഓടിയെത്തിയവർ ചേർന്ന് മുങ്ങിയെടുത്ത് പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..






