വടക്കാഞ്ചേരി: എങ്കക്കാട് സെന്ററിൽ റോഡിലേക്ക് മരം കടപുഴകി വീണ് ഇരു ചക്രവാഹന യാത്രികനായ അധ്യാപകന് പരിക്ക്. കൊടകര സ്വദേശി ശാന്തലു അനിലിനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിന് കുറുകെ വീണ പാഴ്മരം വടക്കാഞ്ചേരി-വാഴാനി റോഡിൽ ഗതാഗതതടസ്സത്തിന് ഇടയാക്കി. വടക്കാഞ്ചേരി അഗ്നി രക്ഷാസേന സീനിയർ ഫയർ ഓഫീസർ എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.






