
പീച്ചി ഡാം റിസർവോയറിൽ ആനവാരിയിൽ വഞ്ചി അപകടത്തിൽ പെട്ട് 3 യുവാക്കളെ കാണാതായി. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് വൈകീട്ടോടെയാടെയാണ് സംഭവം. കൊള്ളിക്കാട് സ്വദേശികളായ പൊട്ടിശ്ശേരി ക്കുടിയിൽ പോൾസൻ മകൻ വിബിൻ (26) പ്രധാനി വിട്ടിൽ ഹനീഫ മകൻ നൗഷാദ് (29), ആറുമുഖൻ മകൻ അജിത്ത് (21) എന്നിവർക്ക് വേണ്ടിയാണ് തിരച്ചിൽ തുടരുന്നത്. മണിയൻ കിണർ മറ്റനായിൽ ശക്തിയുടെ മകൻ ശിവപ്രസാദ് (23) രക്ഷപ്പെട്ടിരുന്നു. മരുതു കുഴിയിൽ നിന്നാണ് വഞ്ചിയിൽ യാത്ര തുടങ്ങിയത്. ആനവാരിയിൽ അപകടം സംഭവിക്കുന്നതിന് തൊട്ടു മുമ്പ് ഇവർ വഞ്ചി കരയ്ക്ക് അടുപ്പിച്ചിരുന്നു. അപ്പോൾ ശിവപ്രസാദ് പുറത്തിറങ്ങി. മറ്റ് മൂന്നുപേരും വീണ്ടും റിസർവോയറിലേക്ക് തുഴഞ്ഞു നീങ്ങി. ഇതിനിടെയാണ് ഫൈബർ വഞ്ചി മറിഞ്ഞത്.