സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ പുതുക്കിയ ലിസ്റ്റുമായി സർക്കാർ ഉത്തരവിറങ്ങി. ഇൗ ലിസ്റ്റ് പ്രകാരം 86 കേന്ദ്രങ്ങളാണ് ഹോട്ട്സ്പോ ട്ടിൽ ഉള്ളത്.തൃശൂർ ജില്ലയിൽ കോടശ്ശേരി പഞ്ചായത്ത് മാത്രമാണ് ഹോട്ട് സ്പോട്ടായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചൊവാഴ്ച പ്രഖ്യാപിച്ചിട്ടുള്ളത്.നേരത്തെ ഇറങ്ങിയ ഹോട്ട്സ്പോട്ട് പട്ടികയിൽ ചാലക്കുടി നഗരസഭ, മതിലകം, വള്ളത്തോൾ നഗർ പഞ്ചായത്തുകൾ ഉണ്ടായിരുന്നു.
പുതിയ ലിസ്റ്റിൽ നിന്നും ഇതെല്ലാം ഒഴിവായി.ഹോട്ട്സ്പോട്ട് ആയ സ്ഥലങ്ങളിൽ റെഡ് സോണിൽ ഉള്ളതുപോലെ യുളള കർശന നിയന്ത്രണങ്ങൾ ആണ് ഉണ്ടാവുക. ഓറഞ്ച് ബി സോണിൽ ഉള്ള തൃശൂർ ജില്ലയിൽ കർശന പരിശോധന തന്നെയാണ് തുടരുന്നത്. ജാഗ്രത യിൽ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചക്ക് പോലീസും മറ്റു ആരോഗ്യ പ്രവർത്തകരും ഒന്നും തയ്യാറല്ല.ഇന്ന് ജില്ലയിൽ ഇരട്ട അക്കത്തിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പർ ഉള്ള വാഹനങ്ങൾക്കാണ് പുറത്തിറങ്ങാൻ അനുമതി ഉള്ളത്.