ലോഡ്ജ് മുറിയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ അന്യ സംസ്ഥാനക്കാരിയുടെ (ഒറീസ സ്വദേശി) മൃതദേഹംകണ്ടെത്തി. തൃശ്ശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലാണ് സംഭവം. മുറി പുറത്തുനിന്നും പൂട്ടിയ നിലയിൽ ആയിരുന്നുവെന്നും, കേസിനെ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി 9 മണിക്ക് യുവതി ജാര്‍ഖണ്ഡ് സ്വദേശിക്ക് ഒപ്പം എത്തിയാണ് ലോഡ്ജിലെ മുറിയെടുത്തതെന്ന്ജീവനക്കാര് പോലീസിനോട് പറഞ്ഞു. ഇന്നു രാവിലെ ആരോടും ഒന്നും പറയാതെ ജാര്‍ഖണ്ഡ് സ്വദേശി മുറി പൂട്ടിപുറത്തേക്കു പോവുകയായിരുന്നു. സംഭവം കൊലപാതകമാകാം എന്ന നിഗമനത്തില്‍ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ്അന്വേഷണം ആരംഭിച്ചു.