ഇന്ന് സംസ്ഥാനത്ത് 7 പേർക്കാണ് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചത്.കണ്ണൂര്‍ ജില്ലയിലെ 4 പേർ, കോഴിക്കോട് 2 പേർ, കാസര്‍കോട് ഒരാൾ എന്ന നിലയിലാണ് ഫലം പോസിറ്റീവായത്. ഇന്ന് പോസിറ്റീവായവരില്‍ അഞ്ചുപേര്‍ വിദേശത്തുനിന്നു വന്നവരും രണ്ടു പേര് സമ്പര്‍ക്കംമൂലവുമാണ്. 27 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 24, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ഒന്നുവീതം എന്നിങ്ങനെയാണ് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായത്. ഇതുവരെ 394 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 147 പേര് ഇപ്പോള്‍ ചികിത്സയിലാണ്.സംസ്ഥാനത്ത് 88,855 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 88,332 പേര് വീടുകളിലും 532 പേര് ആശുപത്രികളിലുമാണ്. ഇന്നു മാത്രം 108 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 17,400 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 16,459 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.