കിടപ്പു രോഗിയുടെ കഴുത്തിൽ നിന്നും സ്വർണമാല മോഷ്ടിച്ച വീട്ടു ജോലിക്കാരി അറസ്റ്റിൽ…

    തൃശൂർ: കിടപ്പു രോഗിയുടെ കഴുത്തിൽ നിന്നും സ്വർണമാല മോഷ്ടിച്ച വീട്ടു ജോലിക്കാരി അറസ്റ്റിൽ. തിരുവനന്തപുരം ചെറുന്നിയൂർ ചാണിക്കൽ കാറാന്തല ദേശത്ത് ലക്ഷ്മി നിവാസിൽ സുനിത (50) പിടിയിലായത്. തൃശൂർ മാരാത്ത് ലെയ്നിലുള്ള വീട്ടിൽ നിന്നാണ് രണ്ടേ മുക്കാൽ പവൻ തൂക്കം വരുന്ന സ്വർണമാല മോഷ്ടിച്ചത് .

    തൃശൂർ ടൌൺ ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും സ്വർണമാല പണയം വെച്ച പണമിടപാട് സ്ഥാപനത്തിൽ നിന്നും മോഷണ മുതൽ കണ്ടെടുക്കുകയും ചെയ്തു.