കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി നിരവധി വിദ്യാർഥികൾക്ക് പരിക്ക്..

    തൃശൂർ: വടക്കാഞ്ചേരി-കുന്നംകുളം സംസ്ഥാന പാതയിൽ കുണ്ടന്നൂർ ചുങ്കത്തിന് സമീപം കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി നിരവധി വിദ്യാർഥികൾക്ക് പരിക്ക്. ഇന്ന് രാവിലെ ആണ് അപകടം. പരിക്കേറ്റ വിദ്യാർഥികളെയും ഹോട്ടൽ ജീവനക്കാരെയും മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.

    Kalyan thrissur vartha

    മലബാർ എൻജിനീയറിങ് കോളജിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഹോട്ടൽ തൊഴിലാളിയായ ഒരു സ്ത്രീക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ബസ് ഓടിക്കുന്നതിനിടയിൽ ഡ്രൈവർക്ക് തല ചുറ്റൽ ഉണ്ടായതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പറയുന്നു.