
അയ്യന്തോളിൽ കൊടിത്തോരണം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികയായ അഭിഭാഷകയ്ക്ക് പരുക്കേറ്റു. കേച്ചേരി സ്വദേശിയായ കുക്കു ദേവകിക്കാണ് പരുക്കേറ്റത്. കിസാൻ സഭയുടെ ദേശീയ സമ്മേളനത്തിനായി സ്ഥാപിച്ച കൊടിത്തേരണമാണ് കഴുത്തിൽ കുരുങ്ങിയത്. പരാതി ലഭിച്ചതിന് പിന്നാലെ തോരണങ്ങള്‍ നീക്കം ചെയ്യാന്‍ തൃശൂര്‍ വെസ്റ്റ് പൊലീസ് നിര്‍ദേശം നല്‍കി.








