തൃശൂരിൽ ‘108’ ആംബുലൻസുമായി ചികിത്സക്കെത്തിയ 14 കാരനായ രോഗി മുങ്ങി..

    തൃശൂർ ജനറൽ ആശുപത്രിയിൽ കടുത്ത പനിയുമായി ചികിത്സക്കെത്തിയ 14 കാരനാണ് 108 ആംബുലൻസുമായി മുങ്ങിയത്. ഒല്ലൂരിൽ എത്തിയപ്പോൾ ആംബുലൻസ് ഓഫായതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ വണ്ടി തടഞ്ഞ് വെച്ച് പോലീസിൽ അറിയിക്കുകയായിരുന്നു.

    Kalyan thrissur vartha

    തുടർന്ന് ഒല്ലൂർ പോലീസ് എത്തി കുട്ടിയെ തിരികെ ആശുപത്രിയിൽ എത്തിച്ചു. കടുത്ത പനിയെ, തുടർന്നാണ് കുട്ടിയെ ഇന്നലെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് വീട്ടിൽ പോകണമെന്ന് ശാഠ്യം പിടിക്കുകയും ഇത് സമ്മതിക്കാതെ വന്നതോടെയാണ് ഇത്തരമൊരു കാര്യം കുട്ടി ചെയ്തത് എന്നാണ് സൂചന.