
മാന്‍ഡസ് ചുഴലിക്കാറ്റിലും കനത്ത മഴയിലും തമിഴ്നാട്ടില്‍ അഞ്ചു മര ണം. കേരളത്തിലും മഴയാണ്. തമിഴ്നാട്ടില്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങിയും വൈദ്യുതാഘാതമേറ്റുമാണ് അഞ്ചു പേര്‍ മരി ച്ചത്. മുന്നൂറോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി.

ചെന്നൈ അടക്കം മിക്കയിടത്തും ശക്തമായ മഴ. താഴ്ന്ന പ്രദേശങ്ങളില്‍ പ്രളയം. മരങ്ങള്‍ വീണ് വന്‍ നാശനഷ്ടം. ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, വിഴുപ്പുരം ജില്ലകളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. വെള്ളം കയറിയ 15 വൈദ്യുതി സബ് സ്റ്റേഷനുകള്‍ അടച്ചതോടെ നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം ഇല്ലാതായി.







