ക്ലിഫ് ഹൗസിൽ പൊലീസുകാരന്റെ തോക്ക് അബദ്ധത്തിൽ പൊട്ടി..

    തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ പൊലീസുകാരന്റെ തോക്ക് അബദ്ധത്തിൽ പൊട്ടി. രാവിലെ ഒൻപതരയോടെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലേക്ക് ഇറങ്ങുന്നതിനു തൊട്ടുമുമ്പായിരുന്നു. സംഭവമുണ്ടായത്.

    രാവിലെ ഗാർഡ് റൂമിൽ വച്ച് തോക്കു വൃത്തിയാക്കുമ്പോൾ വെടി പൊട്ടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഒരു തവണയാണ് വെടി പൊട്ടിയത്. ആർക്കും പരിക്കില്ല. വൻ സുരക്ഷാവീഴ്ചയിൽ സിറ്റി പൊലീസ് കമ്മിഷണർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.