
വാടാനപ്പള്ളി തൃത്തല്ലൂരിൽ ആളില്ലാത്ത വീട്ടിൽ നിന്നും 595 ലിറ്റര്‍ സ്പി രിറ്റ് പിടികൂടി. 17 കന്നാസുകളിലായായി സൂക്ഷിച്ചിരുന്ന സ്പി രിറ്റാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്ഥിരതാമസമില്ലാത്ത വീട്ടിൽ നിന്നും സ്പിരിറ്റ് കണ്ടെത്തിയത്.

പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് എക്സൈസ് സി.ഐ അറിയിച്ചു. ഇന്നലെ ആലപ്പാട് പുറത്തൂരിൽ 1000 ലിറ്റർ സ് പിരിറ്റ് കള്ള് ചെത്ത് തൊഴിലാളിയുടെ വീട്ടിൽ ഒളിപ്പിച്ചിരുന്നത് പിടികൂടിയിരുന്നു.



