റേഷൻ കടകൾ ഞായറാഴ്‌ച തുറക്കും..  

ഓണക്കിറ്റ് വിതരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ റേഷൻ കടകൾ നാളെ (ഞായർ) പതിവുപോലെ പ്രവർത്തിക്കും. പകരമുള്ള അവധി 19ന് നൽകും. ഓണത്തിന് മുമ്പുതന്നെ കിറ്റ് വിതരണം പൂർത്തിയാക്കുകയാണ് ഭക്ഷ്യ വിതരണവകുപ്പിന്റെ ലക്ഷ്യം.