തൃശൂരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരേഡിൽ പങ്കെടുത്ത് മടങ്ങിയ പോലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു..

തൃശൂരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരേഡിൽ പങ്കെടുത്ത് മടങ്ങിയ പോലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു. തൃശൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് ലൈസൺ ഓഫീസർ ചുമതലയുള്ള സബ് ഇൻസ്പെക്ടർ ഇ.ആർ ബേബി ആണ് മരിച്ചത്. രാവിലെ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികളുടെ പരേഡിന് ശേഷം ഓഫീസിലേക്ക് മടങ്ങി ശേഷം നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു വെങ്കിലും മരണം സ്ഥിരീകരിച്ചു.

Kalyan thrissur vartha