തൃശ്ശൂർ: പാണഞ്ചേരി പഞ്ചായത്തിലെ കോമ്പാറയിൽ ആന ഇറങ്ങി. തളിക്കോട് കോമ്പാറ സത്യശീലന്റെ വീടിനു പുറകുവശത്തെ പറമ്പിൽ ആണ് ആന ഇറങ്ങി തെങ്ങുകളും കൗങ്ങുകളും കുത്തി മറച്ചിടുകയും നാശ നഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തതായി കാണപ്പെട്ടത്.

കൂടാതെ ഇതിനു ഒരു ദിവസം മുൻപ് തലപ്പള്ളി ആനന്ദിന്റെ പറമ്പിലും ആന ഇറങ്ങി തെങ്ങ് വാഴ തുടങ്ങിയവ നശിപ്പിച്ചിരുന്നു. കൂടുതൽ നാശ നഷ്ട്ടങ്ങൾ ഉണ്ടാകാതിരിക്കാൻ തദ്ദേശഭരണ അധികൃതരിൽ നിന്നും വേണ്ട നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

![]()






