ജില്ലയിൽ ഓറഞ്ച് അലേർട്ട് അതീവ ജാഗ്രത മുന്നറിയിപ്പ് ..

ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാൽ മലയോര മേഖലയിൽ താമസിക്കുന്നവർ ബന്ധപ്പെട്ട അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണം. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം.

പുഴകളിൽ കുളിക്കുവാനോ മീൻ പിടിക്കുവാനോ മറ്റു ആവശ്യങ്ങൾക്കോ ഇറങ്ങുവാൻ പാടില്ല. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ കടലോര മേഖലകളിലെ ബീച്ചുകളിലേക്ക് സന്ദർശനം അനുവദിക്കുന്നതല്ല.