കുന്നംകുളം തുറക്കുളം മാര്‍ക്കറ്റില്‍ ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ 25 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന്റെ ഭാഗമായി ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ ഡോ.രേഖ, പി.അരുണ്‍, നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ എസ് ഷീബ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ഫോര്‍മാലിന്‍, അമോണിയ എന്നീ ടെസ്റ്റുകള്‍ നടത്തിയെങ്കിലും പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. വരും ദിവസങ്ങളില്‍ തുടര്‍ പരിശോധനകള്‍ നടക്കുമെന്ന് ഫുഡ് സേഫ്റ്റി വിഭാഗം അറിയിച്ചു.