
ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സ്കൂള്‍ അധ്യാപകന് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എരുമപ്പെട്ടി ഗവ.സ്കൂളിലെ അദ്ധ്യാപകനായിരുന്ന ചൊവ്വത്തൂര് സ്വദേശി സുദാസിനെയാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്.




