
വാടാനപ്പള്ളി: തളിക്കളം കച്ചേരിപ്പിടി പടിഞ്ഞാറ് നൈസ് സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന വന്ന് കടയുടമയുടെ താലിമാല പൊട്ടിച്ചു. ബൈക്കിലെത്തിയ രണ്ട് പേർ താലിമാല പൊട്ടിച്ചു കടന്ന് കളഞ്ഞു. മൂന്ന് പവൻ തൂക്കം വരുന്ന മാല ആണ് നഷ്ടപ്പെട്ടത്. വാടാനപ്പിളളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




