
പേരാമംഗലത്തിന് സമീപം മുണ്ടൂരിൽ നിയന്ത്രണം വിട്ട കാർ ബൈക്ക് യാത്രികനെ ഇടിച്ച് തെറുപിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. മുണ്ടൂർ സ്വദേശി മേജോ എന്നയാൾക്ക് ആണ് പരിക്ക്. മുണ്ടൂർ പെട്രോൾ പമ്പ് ജംഗ്ഷനിൽ ആണ് അപകടം.

അമ്മയെ പള്ളിയിൽ എത്തിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു നിയന്ത്രണം വിട്ട കാർ ഇടിച്ചത്. ഇവിടെ റോഡ് പണി നടക്കുന്നതിനാൽ ഒറ്റ വരിയിലൂടെയാണ് ഗതാഗതം. നിയന്ത്രണം വിട്ടെത്തിയ കാർ ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച് ബൈക്കുമായി സമീപത്തെ വൈദ്യുതി തൂണിൽ ഇടിച്ചാണ് നിന്നത്. പേരാമംഗലം പോലീസ് സ്ഥലത്തെത്തി.



