തൃശൂർ പട്ടാളം മാരിയമ്മൻ ക്ഷേത്രത്തിൽ നിന്നും ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം മോഷ്ടാവ് പിടിയിൽ….

തൃശൂർ പട്ടാളം മാരിയമ്മൻ ക്ഷേത്രത്തിൽ നിന്നും ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം നടത്തിയ മോഷ്ടാവ് പോലീസിന്റെ ക്യാമറയിൽ കുടുങ്ങി. ഇന്ന് പുലർച്ചെയാണ് മോഷ്ടാവ് ക്ഷേത്രത്തിനകത്ത് വെച്ചിരുന്ന ഭണ്ഡാരം എടുത്തുകൊണ്ടു പോയി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ചത്.

തൃശൂരിൽ മുക്കിലും മൂലയിലും പോലീസിന്റെ ക്യാമറ സംവിധാനം സ്ഥാപിച്ചിട്ടുള്ളതിനാൽ നിമിഷങ്ങൾക്കകം പ്രതിയെ തിരിച്ചറിയുന്നതിനും അറസ്റ്റുചെയ്യുന്നതിനും സാധിച്ചു. കുന്നംകുളം കല്ലടിക്കുന്ന് ചിറവത്തൂർ വീട്ടിൽ അജിത് മാത്യു ( )വിനെയാണ് ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ലാൽകുമാറും സംഘവും അറസ്റ്റുചെയ്തത്. സബ്ബ് ഇൻസ്പെക്ടർ നിഖിൽ.A.R, ASI സുദീപ്, CPO വിജയരാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.