
മറിമായത്തിലൂടെ സുപരിചിതനായ താരം വി.പി ഖാലിദ് അന്തരിച്ചു. വൈക്കത്ത് സിനിമ ഷൂട്ടിംഗ് ലൊക്കേഷനിലെ ശുചിമുറിയിൽ വീണനിലയിൽ കണ്ടെത്തുകയാ യിരുന്നു. ക്യാമറാമാൻ ഷൈജു ഖാലിദ് , ജിംഷി ഖാലിദ് സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവരുടെ പിതാവാണ്. മറിമായം എന്ന ടെലിവിഷൻ പരമ്പരയിൽ ഖാലിദ് ചെയ്ത സുമേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.




