പാചകവാതക സിലിണ്ടർ ചോർന്ന് തീ പടർന്ന് അഞ്ചു പേർക്ക് പൊള്ളലേറ്റു.

Thrissur_vartha_district_news_nic_malayalam_palakkad_fire

വാടാനപ്പിള്ളി : പാചകവാതക സിലിണ്ടർ ചോർന്ന് തീ പടർന്ന് അഞ്ചു പേർക്ക് പൊള്ളലേറ്റു. വാടാനപ്പള്ളി ബീച്ച് ചാപ്പക്കടവിൽ തറയിൽ മനീഷ് (25), തറയിൽ മഹേഷ് (17),  തറയിൽ ശ്രീലത (48), തറയിൽ വള്ളിയമ്മ, പള്ളി തോട്ടുങ്ങൽ റെഹ്മത്തലി (47) എന്നിവർക്കാണ് പൊളളലേററത്. പാചകവാതക സിലിണ്ടർ ചോർന്നത് റിപ്പയർ ചെയ്യുന്നതിനിടെ തീ പടരുകയായിരുന്നു. പൊള്ളലേറ്റ ഇവരെ വാടാനപ്പള്ളി ആക്ടസ് പ്രവർത്തകർ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.