അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂണിഫോം. ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കിയിരിക്കുകയാണ് സ്കൂൾ. അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്നത്.

ആൺ-പെൺകുട്ടികളെ അടിസ്ഥാനപരമായി വേർതിരിച്ചിരുന്ന യൂണിഫോം ഏകീകരിക്കുന്നതിലൂടെ കുട്ടികളിലെ വേർതിരിവിനെയാണ് ഇല്ലാതാക്കുന്നതെന്ന് ഹെഡ്മിസ്ട്രസ് സിനി എം കുര്യാക്കോസ് പറഞ്ഞു. തുല്യതാ സങ്കൽപം ഇതിലൂടെ ശക്തിപ്പെടുത്താനാകുമെന്നും അവർ കൂട്ടിചേർത്തു.



