മുളങ്കുന്നത്തുകാവ് ആശുപത്രിയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി പിടിയിൽ…

മുളങ്കുന്നത്തുകാവ്• മെഡിക്കൽ കോളജ് ആശുപത്രിയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി പിടിയിൽ. വിവേക് വിമലിനെ (42) രോഗികളും സഹായികളും ചേർന്ന് ഓടിച്ചിട്ട് പിടിച്ചു. മലപ്പുറം കോക്കൂർ സ്വദേശി രാധ (58)ൻ്റെ മാലയാണ് പ്രതി പൊട്ടിച്ചത്.

മാല സൂചി ഉപയോഗിച്ച് സാരിയിൽ കുത്തിവച്ചിരുന്നതിനാൽ മുഴുവനായി പെട്ടെന്ന് പൊട്ടിച്ചെടുക്കാൻ കഴിഞ്ഞില്ല. രാധ തടയാൻ ശ്രമിച്ചതോടെ പ്രതി ലാബിന് മുകളിലേക്ക് ഓടിക്കയറി. നിലവിളിച്ച് രാധ പിന്തുടർന്നതോടെ ആശുപത്രിയിലുണ്ടായിരുന്നവർ മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു.