ചങ്ങരംകുളം: ചങ്ങരംകുളം കോക്കൂർ സ്വദേശിയായ ബിലാലിന്റെ ഐഫോൺ 6 പ്ലസ് ആണ് കഴിഞ്ഞ ദിവസം പൊട്ടി തെറിച്ചത്. മൊബൈൽ ഹാങ് ആയതിനെ തുടർന്ന് സർവീസിന് നൽകാൻ പോകുന്നതിനിടെ പോക്കറ്റിൽ കിടന്ന മൊബൈൽ പെട്ടെന്ന് ചൂടാവുകയായിരുന്നു.

ചൂട് കൂടിയതോടെ യുവാവ് ബൈക്ക് നിർത്തി പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്തെങ്കിലും മൊബൈലിനകത്ത് നിന്ന് പുക ഉയരാൻ തുടങ്ങിയതോടെ മൊബൈൽ പുറത്തേക്ക് എറിയുകയായിരുന്നു. നിമിശ നേരം കൊണ്ട് ആണ് മൊബൈൽ പൊട്ടിതെറിച്ചത്. മൊബൈൽ പൂർണ്ണമായും തകർന്നത് കൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.



