തൃശ്ശൂർ: കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് വൻ പാൻ മസാല വേട്ട. രണ്ട് പേർ അറസ്റ്റിൽ. ശനിയാഴ്ച പുലർച്ചെ പതിനഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങൾ കാറിൽ കടത്തുകയായിരുന്ന( ഇരുപത്തി അയ്യായിരം) പാക്കറ്റ് പുകയില ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് കരുനാഗപള്ളി കുലശേഖരപുരം സ്വദേശികളായ രാഹുൽ, അജ്മൽ എന്നിവരെ അറസ്റ്റ് ചെയ്തു. മംഗലാപുരത്തു നിന്നും കരുനാഗപ്പള്ളിയിലേക്ക് പുകയില ഉത്പ്പന്നങ്ങൾ കൊണ്ടു പോകുന്നതിനിടയിലാണ് ഇവർ പിടിയിലായത്.



