ഒരു പഞ്ചായത്ത് മുഴുവൻ ബഫർസോണിൽ പകച്ചു നിൽക്കുകയാണ് അതിരപ്പിള്ളി..

തിരപ്പിള്ളി ∙ ഒരു പഞ്ചായത്ത് മുഴുവൻ ബഫർസോണിൽപ്പെടുന്ന പകച്ചു നിൽക്കുകയാണ് അതിരപ്പിള്ളി. പതിറ്റാണ്ടുകളായി ജനം കാടിനോടു ചേർന്നിണങ്ങി ജീവിക്കുന്ന അതിരപ്പിള്ളിയിൽ ബഫർസോണിനു പുറത്ത് ഒറ്റ വീടുപോലും ഉണ്ടാകാൻ വഴിയില്ല.

1 മുതൽ 13 വരെയുള്ള വാർഡുകളെല്ലാം 1 കിലോമീറ്റർ പരിധിയിൽ ഉൾപ്പെടുന്നവയാണ്. ഇതിൽ 7,8,9 വാർഡുകളിൽ ബഫർസോണിനു പുറത്ത് ഒരു സെന്റ് ഭൂമി പോലും ഉണ്ടാകാനിടയില്ല.

പഞ്ചായത്തിൽ ആകെയുള്ള 2653 വീടുകളും ലോലമേഖലയുടെ ഭീഷണിയിലാണെന്നു പ്രസിഡന്റ് കെ.കെ. റിജേഷ് പറയുന്നു.

പഞ്ചായത്ത് ഓഫിസ് അടക്കം ഒരു കിലോമീറ്റർ പരിധിക്കുള്ളിൽ തന്നെ. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ടൂറിസം കേന്ദ്രങ്ങളിലൊന്നായതിനാൽ അതിരപ്പിള്ളി കേന്ദ്രീകരിച്ചു കോടിക്കണക്കിനു രൂപയുടെ വിനോദസഞ്ചാര നിർമാണ പദ്ധതികൾ നടക്കുന്നുണ്ട്.

Kalyan thrissur vartha

ഇവയുടെയെല്ലാം ഭാവി സംബന്ധിച്ചും ആശങ്കകളുണ്ട്. ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കി വേണം പരിസ്ഥിതി ലോല മേഖല നിർണയിക്കേണ്ടതെന്നുകാട്ടി സർക്കാരിനു കത്തുനൽകാൻ 15ന് അതിരപ്പിള്ളി പഞ്ചായത്ത് ഭരണസമിതി യോഗം ചേരുന്നുണ്ട്