ദേശീയപാത നീലിപ്പാറയിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് 6 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു..

ദേശീയപാത നീലിപ്പാറയിൽ രാത്രി ടിപ്പർ ലോറി നിയന്ത്രണം വിട്ട് 6 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു. റോഡ് സൈഡിൽ കിടന്ന റോഡ് നിർമ്മാണ സാമഗ്രിയിൽ ഇടിച്ചതിന് ശേഷമാണ് മറിഞ്ഞത് ഡ്രൈവർക്ക് ചെറിയ പരിക്ക് ഉണ്ട്. തൃശ്ശൂർ ഭാഗത്ത് നിന്നും പാലക്കാട് ദിശയിലേക്ക് പോകുന്ന ഭാഗത്താണ് അപകടം സംഭവിച്ചത്.