അന്തിക്കാട്: കിഴുപ്പിള്ളിക്കരയിൽ മുത്തശ്ശിയും ഏഴു വയസുകാരനും വീട്ടു കിണറ്റിൽ മരിച്ച നിലയിൽ. കിഴുപ്പിള്ളിക്കര പണിക്കശ്ശേരി അജയൻ ഭാര്യ അംബികയും (55) കൊച്ചു മകൻ ആദിഷ്ദേവ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് വാടകക്ക് താമസിക്കുന്ന വീട്ടുവളപ്പിലെ കിണറ്റിൽ ഇന്ന് കണ്ടെത്തിയത്.
കുട്ടിയേയും മുത്തശ്ശിയേയും കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതി നിടെയാണ് വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പ് അംബികയുടെ മകനായ മണികണ്ഠന്റെ ശ്രദ്ധയില്‍പ്പെട്ടത്.

ഉടനെ കിണറ്റില്‍ നോക്കിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം പൊങ്ങിക്കിടക്കു ന്നതായി കണ്ടെത്തിയത്. അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് അമ്മാമയോടൊപ്പം താമസിച്ചുവരികയായിരുന്നു ആദിഷ്. കിഴുപ്പിള്ളിക്കര എസ്.എസ്.എ.എല്‍.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്



