
ചാവക്കാട്∙ ട്രോളിങ് നിരോധനം നാളെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. കടപ്പുറം മുനക്കക്കടവ് ഫിഷ്ലാൻഡിങ് സെന്ററിലെ നൂറുകണക്കിന് മത്സ്യബന്ധന യാനങ്ങൾ തീരമണയാനുള്ള തയാറെടുപ്പിലാണ്. ഇന്ന് വൈകിട്ടോടെ കൂടുതൽ ബോട്ടുകൾ കരയ്ക്ക് കയറ്റും. 52 ദിവസം നീളുന്ന ട്രോളിങ് നിരോധനം ജൂലൈ 31ന് അർധരാത്രിയാണ് അവസാനിക്കുക.




