
ഒരു കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി 6 പേർ പിടിയിൽ. കുന്നംകുളത്ത് താമസിക്കുന്ന മലപ്പുറം പാവിട്ടപ്പുറം ഇല്ലിക്കൽ വീട്ടിൽ മുഹമ്മദ് ഷഫീക്ക് (21),ചിറമനേങ്ങാട് താഴത്തേല വളപ്പിൽ മഹേഷ് (20), തിരുവനന്തപുരം കിളിമാനൂർ കാട്ടൂർ വിള കൊടുവയനൂർ ഡയാനാഭവൻ ആദർശ് (21), കൊല്ലം നിലമേൽ പുത്തൻവീട് വരാഗ് (20) അഞ്ഞൂർ മുട്ടിൽ വീട്ടിൽ ശരത്ത് (23),
അഞ്ഞൂർ തൊഴിയൂർ വീട്ടിൽ ജിതിൻ (21), എന്നിവരെയാണ് ഇന്നു പുലർച്ചെ 3 മണിയോടെ തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ച് അറസ്റ്റിലായത്. അറസ്റ്റിലായ പ്രതികൾ കുന്നംകുളം, പെരുമ്പിലാവ്, ചാവക്കാട് മേഖലകളിൽ ലഹരിമരുന്ന് ചില്ലറ വിൽപ്പനക്കായാണ് ആന്ധ്രയിൽ നിന്നും എത്തിച്ചത്.




