
വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിന് വേണ്ടി സ്റ്റുഡന്‍സ് ട്രാവല്ലിംഗ് ഫെസിലിറ്റി കമ്മിറ്റിയുടെ യോഗം ജൂണ്‍ ഏഴിന് രാവിലെ 11 മണിക്ക് ജില്ലാ കലക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബസ് തൊഴിലാളി സംഘടനാ പ്രതിനിധികള്‍, വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍, വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍, വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്‌നത്തില്‍ താല്‍പര്യമുള്ള പൊതു വ്യക്തികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ആര്‍.ടി.ഒ അഭ്യര്‍ത്ഥിച്ചു.




